ഇന്ത്യൻ ചരിത്രത്തിലും നീതിന്യായ ചരിത്രത്തിലും രേഖപ്പെടുത്തുന്ന സമാനതകളില്ലാത്ത നീക്കവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അഭിഭാഷകവേഷമണിഞ്ഞ് സുപ്രീം കോടതിയിലെത്തി. എസ്ഐആർ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് മമതാ ബാനർജി ഹൈക്കോടതി സമീപിച്ചിരുന്നു ഈ കേസിൽ നേരിട്ട് വാദിക്കാനാണ് സംസ്ഥാന മുഖ്യമന്ത്രിയായ മമതാ ബാനർജി സുപ്രീംകോടതിയിൽ എത്തിയത്. 60 ലക്ഷം പേരുടെ ഹിയറിങ് പൂർത്തിയാക്കാൻ ബാക്കിയായിരിക്കെ നാലുദിവസം കൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇലക്ഷൻ കമ്മീഷൻ ശ്രമിക്കുന്നത്. ഇതിനെതിരെയാണ് മമതാ ബാനർജി സുപ്രീംകോടതിയിൽ എത്തിയത്. എസ്ഐആർ നടപ്പിലാക്കുന്നതിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തു കൊണ്ട് കടുത്ത ആക്രമണമാണ് മമതാ ബാനർജി ഇലക്ഷൻ കമ്മീഷന് എതിരെയും കേന്ദ്രസർക്കാരിനെതിരെയും നടത്തിവന്നിരുന്നത്. എന്നും വ്യത്യസ്തമായ സമര രീതികൾ പിന്തുടരുന്ന മമതാ ബാനർജി ഇവിടെയും തീർത്തും വ്യത്യസ്തമായ ഒരു പോരാട്ടവീര്യമാണ് കാഴ്ചവയ്ക്കുന്നത്. ഒരു കേസിലും ഇതുവരെ സംസ്ഥാന മുഖ്യമന്ത്രിമാർ നേരിട്ട് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത്, സ്വയം വാദിക്കുന്നതായി ചരിത്രത്തിൽ ഇല്ല. എന്നും മറ്റു മുഖ്യമന്ത്രിമാരിൽ നിന്നും രാഷ്ട്രീയ നേതാക്കളിൽ നിന്നും വ്യത്യസ്തമായ നിലപാടുകൾ സ്വീകരിക്കുന്ന മമതാ ബാനർജി ഈ വിഷയത്തിലും തൻറെ നിലപാട് വ്യത്യസ്തമായി തന്നെ ചെയ്യുകയാണ്. ജനങ്ങൾക്ക് വേണ്ടി, പൗരന്മാർക്ക് വേണ്ടി യാതൊരു മടിയും കൂടാതെ പോരാട്ടത്തിന് ഇറങ്ങുന്ന മുഖ്യമന്ത്രിമാരും നേതാക്കളും നമ്മുടെ സ്വപ്നങ്ങളിൽ മാത്രമായി മാറുന്ന ഈ കാലഘട്ടത്തിൽ മമതാ ബാനർജി കടുത്ത തീരുമാനങ്ങളുമായാണ് മുന്നേറുന്നത്. സമ്പൂർണ്ണ സാക്ഷരതയൊക്കെ പറഞ്ഞ് നമ്പർ വൺ കേരള മുഖ്യനെ ഒക്കെ തള്ളി മറിച്ചു കൊണ്ടിരിക്കുന്ന ഉണ്ണാക്കന്മാരെയൊക്കെ പണ്ടേ പിടിച്ച് കുളത്തിലിടണ്ടതാണ്. അത്തരം തട്ടിപ്പ് പ്രചാരണ കൂട്ടങ്ങളൊക്കെ ഭരിക്കുന്ന നാട്ടിൻ മമതാ ബാനർജിയെ ഒക്കെ വിളിച്ച് പ്രധാനമന്ത്രിയാക്കണമെന്ന് പറഞ്ഞാൽ അതിശയിക്കേണ്ടതില്ല.
Bengal Tiger Mamata Banerjee wears a lawyer's coat in the Supreme Court. First in history!




















